പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുമ്പോൾ ജാഗ്രത വേണമെന്ന് കലക്ടർ എസ്. സുഹാസ്

Feb 24, 2020 at 4:45 am

Follow us on

എറണാകുളം: പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുമ്പോൾ വേണ്ടത്ര ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ്. സ്കൂളുകളുടെ പശ്ചാത്തലവും നിയമപരമായ അംഗീകാരവും രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. സി.ബി.എസ്.ഇ. സ്കൂളുകളുടെ കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. സ്കൂളുകൾക്ക് അംഗീകാരം ഇല്ലാത്തതിനാൽ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി നിരവധി പേരാണ് എറണാകുളം കലക്ട്രേറ്റിൽ എത്തുന്നത്. സി.ബി.എസ്.ഇ സ്കൂളുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് പരിമിതികളുണ്ട്.

സ്കൂളുകൾക്ക് സർക്കാർ അഫിലിയേഷൻ ഉള്ളതാണോയെന്നാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത് കൃത്യമായി പുതുക്കുന്നതാണോയെന്നും മനസിലാക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന എൻ.ഒ.സി, അവസാനമായി അഫിലിയേഷൻ ദീർഘിപ്പിച്ചു കൊണ്ടുള്ള സി.ബി.എസ്.ഇ.യുടെ ലെറ്റർ എന്നിവ കൃത്യമാണോ എന്നും രക്ഷിതാക്കൾ മനസിലാക്കണമെന്നും കലക്ടർ നിർദ്ദേശിച്ചു.

Follow us on

Related News