പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

അവധിക്കാല ശാസ്ത്ര പ്രവൃത്തിപരിചയ ക്ലാസ്: 9 മുതൽ റജിസ്റ്റർ ചെയ്യാം

Mar 3, 2020 at 8:15 am

Follow us on

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്‌കൂൾ വിദ്യാർഥികൾക്കായി ഏപ്രിൽ – മെയ് മാസങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി അവധിക്കാല ശാസ്ത്രക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. അടിസ്ഥാന ശാഖകളിലെ അധ്യയനത്തോടൊപ്പം റോബോട്ടിക്‌സ്, ആസ്‌ട്രോണമി, ബഹിരാകാശപഠനം തുടങ്ങിയ നൂതന ശാഖകളും കുട്ടികളെ പരിചയപ്പെടുത്തും. കോഴ്‌സ് വിജയകരമായി പൂർത്തികരിക്കുന്ന കുട്ടികൾക്ക് ഇന്നവേഷൻ ഹബിന്റെ അംഗത്വ ഫീസിൽ ഇളവ് ലഭിക്കും. ഫീസ് 1500 രൂപ (സ്‌ക്രീനിംഗ് ടെസ്റ്റ് മുഖേന തെരഞ്ഞെടുക്കപ്പെടുന്നവർ മാത്രം ഫീസ് അടച്ചാൽ മതി. ഫീസ് അപേക്ഷയോടൊപ്പം നൽകേണ്ട). ജൂനിയർ ബാച്ചിൽ മൂന്ന്, നാല്, അഞ്ച് ക്ലാസുകൾ കഴിഞ്ഞവരേയും സീനിയർ ബാച്ചിൽ ആറ്, ഏഴ്, ഏട്ട് ക്ലാസുകൾ കഴിഞ്ഞവരേയുമാണ് പ്രവേശിപ്പിക്കുക. സ്‌ക്രീനിംഗ് ടെസ്റ്റ് മാർച്ച് 22ന് നടക്കും. ഒൻപത് മുതൽ 16 വൈകിട്ട് അഞ്ചു വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. അപേക്ഷ ഓൺലൈനിൽ മാത്രമേ സ്വീകരിക്കൂ. വെബ്‌സൈറ്റ്: www.ksstm.org. കൂടുതൽ വിവരങ്ങൾക്ക് മ്യൂസിയം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2306024, 2306025, 9497676024.

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...