പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

\’നിയുക്തി\’ മെഗാ തൊഴിൽമേള 14ന്

Mar 6, 2020 at 6:49 pm

Follow us on

കൊല്ലം: നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കായി സംഘടിപ്പിക്കുന്ന :നിയുക്തി 2020\’ തൊഴിൽമേള 14ന് കൊല്ലം ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. 50ൽപരം സ്ഥാപനങ്ങളിലേക്കായി മൂവായിരത്തോളം ഒഴിവുകളിലേക്കാണ് മേള സംഘടിപ്പിക്കുന്നത്. ബാങ്കിംഗ്, ഫിനാൻസ്, അക്കൗണ്ട്‌സ്, മാർക്കറ്റിംഗ്, അഡ്മിനിസ്‌ട്രേഷൻ, എൻജിനിയറിങ്, എച്ച്.ആർ, ഐ.റ്റി, എഡ്യൂക്കേഷൻ, ഹോസ്പിറ്റാലിറ്റി, ടെലികമ്മ്യൂണിക്കേഷൻ, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ് എന്നീ മേഖലകളിലെ തൊഴിൽദാതാക്കൾ മേളയിൽ പങ്കെടുക്കും. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളതും ഇല്ലത്തതുമായ ഉദ്യോഗാർത്ഥികൾക്കും അവരുടെ യോഗ്യതകൾക്ക് അനുസരിച്ച് തൊഴിൽ ലഭിക്കുന്നതിന് മേളയിൽ അവസരമുണ്ട്. ഒഡെപെകിന്റെ ആഭിമുഖ്യത്തിൽ വിദേശ രാജ്യങ്ങളിൽ നഴ്‌സിങ് തുടങ്ങിയ പാരാമെഡിക്കൽ ജോലി ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ക്യാമ്പും മേളയിൽ ക്രമീകരിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി മുതൽ യോഗ്യതയുള്ള 35 വയസുവരെയുള്ള ഉദ്യോഗാർഥികൾക്കും അവസാനവർഷ വിദ്യാർഥികൾക്കും മേളയിൽ പങ്കെടുക്കാം. 10നകം ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 99957 94641, 8089419930.

Follow us on

Related News