പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി അധ്യാപകരുടെ സേവനവും ലഭ്യമാക്കും

May 1, 2020 at 6:12 pm

Follow us on

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മറ്റു വകുപ്പുകൾക്കൊപ്പം അധ്യാപകരേയും നിയോഗിക്കാൻ സർക്കാർ തീരുമാനം. ഏറ്റവും അധികം കൊറോണ കേസുകൾ റിപ്പോർട്ട്‌ ചെയ്ത കാസർകോട് ആദ്യഘട്ട നിയമനം ഉണ്ടാകുമെന്നാണ് സൂചന. ഇതുമായി ബന്ധപെട്ടു കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിവരങ്ങൾ കൈമാറാൻ ജില്ലാ കളക്ടർ സജിത് ബാബു ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരുടെ പട്ടിക നാളെ കൈമാറാനാണ് നിർദേശം. 24 മണിക്കൂറും ഇവരുടെ സേവനം ഉപയോഗിക്കാനാണ് തീരുമാനം. മൂന്ന് ഷിഫ്റ്റുകളിലായി ജോലി ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
വിദേശത്ത് നിന്നടക്കം കൂടുതൽ മലയാളികൾ എത്താനുള്ള സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ പേരെ ആവശ്യമുണ്ടെന്നതിനാലാണ് അധ്യാപകരെ കൂടി നിയോഗിക്കുന്നത്. അദ്ധ്യാപകർ സ്വയം സന്നദ്ധരായി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന സന്ദേശം പ്രധാന അദ്ധ്യാപകർ മുഖേന എല്ലാവരിലേക്കും എത്തിച്ചിട്ടുണ്ട്. ആരെയും നിർബന്ധിക്കില്ലെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. മൂന്നു ഷിഫ്റ്റുകളിലായാണ് 24 മണിക്കൂറും അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കുക.

Follow us on

Related News