പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ നടത്തില്ല. നീറ്റ് ജൂലൈ 26ന്

May 5, 2020 at 6:35 pm

Follow us on

ന്യൂ ഡൽഹി: വടക്ക്, -കിഴക്കൻ ഡൽഹിയിൽ ഒഴികെ രാജ്യത്താകെ ഈ വർഷം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ നടത്തില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ കലാപത്തെ തുടർന്ന് പരീക്ഷകൾ മാറ്റിവച്ച നോർത്ത്- ഈസ്റ്റ് ഡൽഹിയിലൊഴികെ രാജ്യത്തൊരിടത്തും എസ്എസ്എൽസി പരീക്ഷകൾ നടത്തേണ്ടതില്ലെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ പ്ലസ് ടു പരീക്ഷകളെ കുറിച്ച് തീരുമാനം ആയിട്ടില്ല. ഈവര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26ന് നടത്തും. ഈ മാസം മൂന്നിന് നടക്കേണ്ട നീറ്റ് പരീക്ഷ കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു. ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ നടത്തും. ജെഇഇ അഡ്വാന്സ്ഡ് പരീക്ഷ ഓഗസ്റ്റ് മാസമായിരിക്കും നടക്കുക.
നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ എഡിറ്റ് ചെയ്യുന്നതിനും പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റി നല്‍കുന്നതിനുമുള്ള സമയമപരിധി നീട്ടിയതായും മന്ത്രി അറിയിച്ചിരുന്നു. രാജ്യത്തെ വിദ്യാർത്ഥികളോട് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ നടത്തിയ വെമ്പിനാറിനു തൊട്ടുപിന്നാലെയാണ് വിവിധ പരീക്ഷകളെ കുറിച്ചുള്ള ഔദ്യോഗിക തീരുമാനം പുറത്തുവന്നത്.

Follow us on

Related News