പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ജൂൺ ഒന്നുമുതൽ തന്നെ ഓൺലൈൻ ക്ലാസുകൾ. നടപടികൾ പൂർത്തിയായി: മന്ത്രി സി. രവീന്ദ്രനാഥ്‌

May 29, 2020 at 2:41 am

Follow us on

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 1ന് തുറക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ധ്യയന ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ജൂൺ 1 നു തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി സി.രവീന്ദ്രനാഥ്‌. ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ആണ് ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുക. മറ്റു ഓൺലൈൻ സംവിധാനകളിലൂടെ ക്ലാസുകൾ കാണാം. ടൈം ടേബിൾ അനുസരിച്ചാകും ഓരോ ക്ലാസുകളിലും പഠനം നടക്കുക. ക്ലാസുകൾ കുട്ടികൾ വീടുകകിൽ ഇരുന്നും അധ്യാപകർ സ്കൂളുകളിൽ ഇരുന്നും ശ്രദ്ധിക്കണം ഓരോ ക്ലാസിലെയും ഓരോ വിഷയങ്ങൾ കഴിഞ്ഞാൽ അതത് സ്കൂളുകളിലെ അധ്യാപകർ വിദ്യാർത്ഥികളുമായിഫോൺ വഴി ബന്ധപ്പെടും. ഈ സമയത്ത് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ക്ലാസുമായി ബന്ധപ്പെട്ട സംശയങ്ങൾ ആരായാം. ഇത്തരത്തിൽ സ്കൂൾ തലത്തിലും അതത് ജില്ലാ തലങ്ങളിലും മോണിറ്ററിങ് നടക്കും. രാവിലെ നടന്ന ക്ലാസുകൾ രാത്രിയിൽ പുന:സംപ്രേക്ഷണം ചെയ്യും. എന്നാൽ ഏതാണ്ട് രണ്ടുലക്ഷത്തോളം കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനുള്ള സൌകര്യങ്ങൾ സ്വന്തം വീടുകളിൽ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും മറ്റ് സ്പോൺസർമാരുടെയും സഹായത്തോടെ ഈ കുട്ടികൾക്ക് അവരുടെ വീടുകളിൽ ഓൺലൈൻ ക്ലാസുകൾ ലഭ്യമാകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

Follow us on

Related News