പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഭിമാനമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്‌

Jun 7, 2020 at 4:54 pm

Follow us on

തിരുവനന്തപുരം: 45 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്ന അധ്യാപകർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഭിമാനമാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്‌. ലോകത്ത് ആദ്യമായാണ് ഇത്രയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്നത്. ഇപ്പോൾ നടക്കുന്ന ട്രയൽ ക്ലാസുകൾ പോലും നല്ലരീതിയിൽ അവതരിപ്പിക്കാൻ അധ്യാപകർക്കായി. ക്ലാസ്സ്‌ എടുക്കുന്ന അധ്യാപകരെയും ക്ലാസുകൾ വിദ്യാർത്ഥികൾക്ക് മുന്നിൽ എത്തിക്കുന്ന സാങ്കേതിക വിദഗ്ധരെയും കുട്ടികളുടെ വീടുകളിൽ കയറി ഇറങ്ങി ഓൺലൈൻ ക്ലാസുകളെ കുറിച്ച് ബോധവൽക്കരിക്കുന്ന ഓരോ അധ്യാപകനെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ജൂൺ ഒന്നിന് ആരംഭിച്ചത് ട്രയൽ ക്ലാസുകൾ മാത്രമാണ്. എങ്കിലും ഭൂരിഭാഗം വിദ്യാർത്ഥികളും ക്ലാസുകൾ വീക്ഷിച്ചു. ഓൺലൈൻ ക്ലാസുകൾ സ്കൂൾ ക്ലാസുകൾക്ക് ബദൽ അല്ലെങ്കിലും സാഹചര്യം മനസിലാക്കി എല്ലാവരും നല്ല രീതിയിൽ സ്വീകരിച്ചു.
നമ്മുടെ സ്കൂളുകളിലെ ഓരോ കുട്ടിയുടെയും ചെറിയ പ്രശ്നം പോലും സൂക്ഷ്മമായി മനസിലാക്കി അത് പരിഹരിക്കാൻ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ ശ്രമിക്കുന്നുണ്ടെന്ന് സമൂഹത്തിന് ബോധ്യമായെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Follow us on

Related News