പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വിദ്യാർത്ഥികൾക്ക് സിവിൽ സപ്ലൈസ് വഴി കിറ്റുകൾ: കൂപ്പൺ സ്കൂൾ വഴി

Jun 11, 2020 at 4:31 am

Follow us on

തിരുവനന്തപുരം : ലോക്ഡൗൺ കാലത്ത് സ്കൂളുകളിൽ നീക്കിയിരിപ്പുള്ള ഉച്ചഭക്ഷണ വിഹിതം വിദ്യാർത്ഥികൾക്ക് സിവിൽ സപ്ലൈസ് ഔട്ട്‌ലെറ്റുകൾ വഴി കിറ്റുകൾ ആയി വിതരണം ചെയ്യും. ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന കൂപ്പൺ നൽകി കിറ്റുകൾ വാങ്ങാം. കൊറോണ വ്യാപനത്തെ തുടർന്ന് സ്കൂളുകൾ നേരത്തെ അടച്ചതോടെ മുടങ്ങിയ ഉച്ചഭക്ഷണ വിതരണ പദ്ധതിയിലെ ശേഷിക്കുന്ന വിഹിതമാണ് വിതരണം ചെയ്യുക. സംസ്ഥാനത്തെ 25 ലക്ഷത്തോളം വിദ്യാർത്ഥികൾക്കാണ് ഇവ വിതരണം ചെയ്യുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 391 രൂപയുടെ കിറ്റാണ് ലഭിക്കുക 4 കിലോ അരിയും പലവ്യഞ്ജനങ്ങളും കിറ്റിൽ ഉണ്ടാകും. യുപി വിഭാഗത്തിന് 261 രൂപയുടെ കിറ്റാണ് നൽകുക. വിദ്യാർത്ഥികൾക്കുള്ള കൂപ്പൺ രക്ഷിതാക്കൾ അതത് സ്കൂളുകളിൽ എത്തി കൈപ്പറ്റണം. കൂപ്പൺ നൽകുന്ന തിയതി സ്കൂൾ അധികൃതർ തീരുമാനിക്കും.

Follow us on

Related News