പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

27 ബിടെക്, 13 എംടെക് കോഴ്സുകൾ ഈ ആധ്യയന വർഷം മുതൽ

Jun 19, 2020 at 2:27 pm

Follow us on

തിരുവനന്തപുരം : സാങ്കേതിക സർവകലാശാലകളുടെ കീഴിലുള്ള 21 കോളജുകളിലായി 27 ബിടെക്, 13 എംടെക് കോഴ്സുകൾ ഈ അധ്യയനവർഷം ആരംഭിക്കാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. മൂന്ന് ഗവ.കോളജുകൾ, രണ്ട് എയ്ഡഡ് കോളജുകൾ, മൂന്നു സർക്കാർ സ്വാശ്രയ കോളേജുകൾ, 13 സ്വാശ്രയ കോളജുകൾ എന്നിവയ്ക്കാണ് പുതിയ കോഴ്സുകൾ. എഐസിടിഇയുടെയും സർക്കാരിൻറെയും അന്തിമാനുമതി വിധേയമായിട്ടായിരിക്കും തുടർ നടപടി. തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളജിൽ ബിടെക് കമ്പ്യൂട്ടർ സയൻസിന് 60 സീറ്റുകൂടി അനുവദിക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, പവർ ഇലക്ട്രോണിക്സ് എന്നിവയിൽ എംടെക് കോഴ്സുകൾക്ക് 18 സീറ്റ് വീതവും അനുവദിച്ചു. തൃശ്ശൂർ ഗവ എഞ്ചിനീയറിംഗ് കോളജിൽ 18 സീറ്റ് വീതമുള്ള 5 എംടെക് പ്രോഗ്രാമുകൾക്ക് അനുമതി നൽകി. ഇൻഡസ്ട്രിയൽ എൻജിനീയറിങ്, വിഎൽഎസ്ഐ, ഇൻസ്ട്രുമെന്റഷൻ, ഹെൽത്ത് സേഫ്റ്റി, ജിയോ ടെക്നിക്കൽ എന്നിവയാണ് കോഴ്സുകൾ. പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളജിൽ 60 സീറ്റോടെ ബിടെക് സിവിൽ എഞ്ചിനീയറിങിനും 18 സീറ്റ് വീതമുള്ള എംടെക് റോബോട്ടിക്സ്, ഐ ഒ ടി എന്നിവയ്ക്കും അനുമതി നൽകി. എയ്ഡഡ് മേഖലയിൽ കൊല്ലം ടികെഎമ്മിൽ ബിടെക് കമ്പ്യൂട്ടർ സയൻസ് മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയ്ക്ക് 60 സീറ്റും 18 സീറ്റ് കൂടി ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എംടെക്കും അനുവദിച്ചു. കോതമംഗലം അത്തനേഷ്യയിൽ ബിടെക് റോബോട്ടിക്സ്, ഡേറ്റ സയൻസ് എന്നിവയിൽ 60 സീറ്റ് വീതം നൽകി .ഐ എച്ച് ആർ ഡി യുടെ തൃക്കാക്കര മോഡൽ എൻജി.കോളജിൽ 60 സീറ്റോടെ ബിടെക് മെക്കാനിക്കൽ എന്ജിനീറിങ് അനുവദിച്ചു. തിരുവനന്തപുരം പാപ്പനംകോട് എസ് സി ടി കോളജിൽ ബിടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ 60 സീറ്റ് ലഭിച്ചു. കേപ്പിന്റെ തലശ്ശേരി കോളേജ് ഓഫ്‌ എഞ്ചിനീയറിങ്ങിൽ 60 സീറ്റോടെ എം ബി എ അനുവദിച്ചു.

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...