പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വിവിധ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാൻഡ് വിതരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ

Jun 20, 2020 at 11:18 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സി ബി എസ് ഇ /ഐ സി എസ് ഇ അഫിലിയേറ്റഡ് സ്കൂളുകളിലെ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒഇസി വിദ്യാർത്ഥികൾക്കും, ആറ് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ള ഇതര സമുദായത്തിലെ വിദ്യാർത്ഥികൾക്കും ഉള്ള ഇ ഗ്രാന്റ്സ് തുകയുടെ വിതരണവുമായി ബന്ധപ്പെട്ട് അധ്യാപകർക്കുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചു. ആനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ പ്രധാന അധ്യാപകർ അടുത്ത മാസത്തിനുള്ളിൽ ഓൺലൈൻ ആയി സമർപ്പിക്കണമെന്നാണ് പിന്നോക്ക വികസന വകുപ്പ് പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നത്. പ്രധാന അധ്യാപകർ www.egrantz.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴി ജൂലൈ 31നകം വിവരങ്ങൾ സമർപ്പിക്കണം. തുക ഇ -ഗ്രാന്റ്സ് 3.0 എന്ന പോർട്ടൽ വഴിയാണ് വിതരണം ചെയ്യുകയെന്നും പിന്നോക്ക വികസന വകുപ്പ് അറിയിച്ചു.

\"\"

വിദ്യാർഥികളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിനായി മുൻവർഷങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള യൂസർ നെയിം പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ചാണ് അധ്യാപകർ ഇ ഗ്രാന്റ്സ് പോർട്ടൽ ലോഗിൻ ചെയ്യണ്ടത്. പുതുതായി സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ മാത്രമേ പ്രത്യേകം ഡാറ്റാ എൻട്രി നടത്തേണ്ടതുള്ളൂ. മുൻവർഷം ഈ ഗ്രാൻഡ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളെ promote ഓപ്ഷൻ ഉപയോഗിച്ച് അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകിയാൽ മതിയാകുമെന്നും നിർദ്ദേശത്തിൽ പറയുന്നു. അധ്യാപകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ഈ ഗ്രാൻഡ്സ് പോർട്ടലിൽ നിന്നും ഡൌൺലോഡ് ചെയ്യാം.

\"\"

Follow us on

Related News