പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നോട്ട് പുസ്തകങ്ങളും ബാഗുമെല്ലാം മിതമായ വിലയ്ക്ക് കുട്ടികളുടെ കൈകളിൽ എത്തും: പഠനോപകരണങ്ങള്‍ വീടുകളിൽ എത്തിച്ച് കണ്‍സ്യൂമര്‍ഫെഡ്

Jun 24, 2020 at 1:26 pm

Follow us on

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് വീടുകളിൽ ഇരുന്ന് ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ നേരിട്ട് എത്തിക്കുകയാണ് കണ്‍സ്യൂമര്‍ഫെഡ്. നോട്ട് പുസ്തകങ്ങളും ബാഗുമെല്ലാം മിതമായ വിലയ്ക്ക് കുട്ടികളുടെ കൈകളിൽ എത്തും. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ നേരിട്ടാണ് വാഹനങ്ങളിൽ കുറഞ്ഞവിലയില്‍ പഠനോപകരണങ്ങളും സ്റ്റേഷനറി സദനങ്ങളും വീടുകളിലെത്തിക്കുന്നത്. സംസ്ഥാനത്താകെ 2500ൽ പരം ജീവനക്കാരാരെയാണ് കണ്‍സ്യൂമര്‍ഫെഡ് ഇതിനായി നിയമിച്ചിട്ടുള്ളത്. കണ്‍സ്യൂമര്‍ഫെഡിന്റെ സഞ്ചരിക്കുന്ന പുസ്തകവണ്ടിയും സ്കൂള്‍ ബസാറും കുട്ടികളെത്തേടി ഇനി നാട്ടിലുണ്ടാകും. ബുക്ക്, ബാഗ്, കുട, പെന്‍സില്‍ തുടങ്ങി എല്ലാം അതിൽ ഉണ്ടാകും. ജീവനക്കാർ വിദ്യാർത്ഥികളുടെ
വീടുകളിലെത്തി ആവശ്യമായ പഠനോപകരണങ്ങളെക്കുറിച്ച് ചോദിച്ചറിയും. ആവശ്യത്തിനനുസരിച്ച് കൈമാറും. പൊതുവിപണിയെക്കാൾ വിലക്കുറവിലാണ് വിൽപന. ഫോണില്‍ വിളിച്ചറിയിച്ചാലും പഠനോപകരണങ്ങള്‍ കൈമാറും. കണ്‍സ്യൂമര്‍ഫെഡിന്റെ അംഗീകൃത സ്കൂള്‍ ബസാറുകളും ഉടൻ പ്രവർത്തനം ആരംഭിക്കും.

Follow us on

Related News