പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് പദ്ധതി: വായ്പയുടെ പലിശ സർക്കാരും കെഎസ്എഫ്ഇയും വഹിക്കും

Jul 1, 2020 at 7:10 pm

Follow us on

\"\"

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ ചിലവിൽ ലാപ്ടോപ് ലഭ്യമാക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി. കെഎസ്എഫ്ഇ വിദ്യാശ്രീ എന്ന പേരിൽ കുടുംബശ്രീയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. 500 രൂപ മാസ അടവുള്ള 30 മാസത്തെ സമ്പാദ്യ പദ്ധതി ഇതിനായി കെഎസ്എഫ്ഇ ആരംഭിക്കും. പദ്ധതിയിൽ ചേർന്ന് മൂന്ന് മാസം തവണകൾ അടക്കുന്നവർക്ക് 15,000 രൂപ പരമാവധി വിലയുള്ള ലാപ്ടോപ് കെഎസ്എഫ്ഇ മുഖേന വായ്പയായി നൽകും. വായ്പയുടെ പലിശയുടെ 4 ശതമാനം കെഎസ്എഫ്ഇയും 5ശതമാനം സർക്കാറും വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി വഴി ലാപ്ടോപ് വാങ്ങുന്ന കുട്ടികൾക്ക് വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും സബ്സിഡി ലഭ്യമാക്കുന്നുണ്ട്.

Follow us on

Related News