പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ് ടു പരീക്ഷാഫലം: ഹയർ സെക്കൻഡറിയിൽ 85.13 ശതമാനം വിജയം. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 81.8 ശതമാനം

Jul 15, 2020 at 2:14 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറിയിൽ 85.13 ശതമാനം വിജയം. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 81.8 ശതമാനം വിജയം. 3,19,782 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. സംസ്ഥാനത്തെ 234 വിദ്യാർത്ഥികൾ 100 ശതമാനം മാർക്ക് നേടി. 18,510 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. ഏറ്റവും അധികം എ പ്ലസ് മലപ്പുറം നേടി. 2234 പേർക്കാണ് മലപ്പുറത്ത് എ പ്ലസ്.
82.19 ശതമാനമാണ് സർക്കാർ സ്കൂളുകൾ കൈവരിച്ച നേട്ടം. എയിഡഡ് സ്കൂളുകളിൽ 88.01 ശതമാനവും അൺ എയ്ഡഡ് സ്കൂളുകളിൽ 81.33 ശതമാനവും വിജയം ഉണ്ടായി. 114 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഏറ്റവും വിജയം കൈവരിച്ച ജില്ല എറണാകുളമാണ്. കുറവ് ശതമാനം കാസർകോട്. സയൻസ് 88.62 ശതമാനം. ഹമാനിറ്റീസ് 77.76 ശതമാനം, കൊമേഴ്സ് 84.52 ശതമാനം ടെക്നിക്കൽ – 87.94. ആർട് (കലാമണ്ഡലം)- 98.75 ശതമാനം എന്നിങ്ങനെയാണ് വിവിധ സബ്ജക്ട് ഗ്രൂപ്പുകളിലെ വിജയ ശതമാനം. മന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. പ്ലസ് വൺ പരീക്ഷഫലം ജൂലൈ അവസാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. പ്ലസ് വൺ പരീക്ഷഫലം ജൂലൈ അവസാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾക്ക്  keralaresults.nic.inresults.itschool.gov.indhsekerala.gov.inprd.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം അറിയാം

Follow us on

Related News