പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ദേശീയ റിക്രൂട്ട്മെന്റ് ഏജൻസിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Aug 19, 2020 at 2:28 pm

Follow us on

\"\"

ന്യൂഡൽഹി: സർക്കാർ, പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലെയും നിയമനങ്ങൾക്കായി ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി രൂപവത്കരിക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇനി ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി വഴിയാകും ദേശീയ തലത്തിൽ പൊതുയോഗ്യത പരീക്ഷ നടത്തുകയെന്ന് മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. യോഗ്യത പരീക്ഷയുടെ
റാങ്ക്ലിസ്റ്റ് കാലാവധി 3 വർഷമാണ്. സംസ്ഥാന സർക്കാരുകൾക്കും ഈ റാങ്ക് ലിസ്റ്റ് വഴി നിയമം നടത്താം കേന്ദ്ര സർക്കാർ, പൊതുമേഖലാ വിഭാഗങ്ങളിലെ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലെയും നിയമനങ്ങൾക്കായി പൊതുയോഗ്യത പരീക്ഷ നടത്താനാണ് ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി രൂപവത്കരിക്കുന്നത്.
നിലവിൽ കേന്ദ്രസർക്കാരിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഒഴിവുകൾക്ക് വ്യത്യസ്ത രീതിയിലും വ്യത്യസ്ത സമയത്തുമാണ് പരീക്ഷകൾ നടത്തുന്നത്. പല റിക്രൂട്ട്മെന്റ ഏജൻസികളാണ് കേന്ദ്രസർക്കാരിലെ വിവിധ മന്ത്രാലയങ്ങളിലേക്കും പൊതുമേഖലാ ബാങ്കികളിലേക്കും ഇതുവരെ നിയമനം നടത്തിയിരുന്നത്.

\"\"

Follow us on

Related News