പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സര്‍വകലാശാല സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 9 മുതൽ

Sep 1, 2020 at 12:47 pm

Follow us on

\"\"

തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം  സാങ്കേതിക സര്‍വകലാശാലയുടെ എല്ലാ സെമസ്റ്ററുകളിലെയും സപ്ലിമെന്ററി പരീക്ഷകള്‍ സെപ്തംബര്‍ 9 മുതല്‍ ആരംഭിക്കും. ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി ലഭിച്ചവര്‍ക്കും  ഉന്നതപഠനത്തിനായി പ്രവേശനം ലഭിച്ചവര്‍ക്കും ബാക് ലോഗ് മൂലം അവസരങ്ങള്‍ നഷ്ടമാകാതിരിക്കാനാണ് ഈ പരീക്ഷകളെല്ലാം ഉടന്‍ നടത്തുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ.എം എസ് രാജശ്രീ അറിയിച്ചു. മുന്‍ സെമസ്റ്ററുകളിലെ  ഒന്നോ രണ്ടോ വിഷയങ്ങളില്‍ പരാജയപ്പെട്ടതുമൂലം ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി ലഭിച്ച ജോലികള്‍ നഷ്ടപ്പെടുമെന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയുണ്ട്. സപ്ലിമെന്ററി പരീക്ഷകള്‍ നടത്തി ഫല പ്രഖ്യാപനം വേഗത്തിലാക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ആവശ്യപ്പെടുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ. യാത്ര ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് വീടിനടുത്ത് പരീക്ഷ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്ഥാപന മേധാവികള്‍ക്കുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍വകലാശാല ഉടന്‍ പുറത്തിറക്കും.

\"\"

Follow us on

Related News