പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

Sep 24, 2020 at 11:36 am

Follow us on

\"\"

തിരുവനന്തപുരം: 2020-21 വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം പ്രസിദ്ധീകരിച്ചു. രാവിലെ 11 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീലാണ് ഫലം പ്രഖ്യാപിച്ചത്.
എഞ്ചിനീയറിങ്ങിന് 56,599 വിദ്യാർത്ഥികളും ഫാർമസിയിലേക്ക് 44,390 വിദ്യാർത്ഥികളും പ്രവേശനം നേടി. ജൂലൈ 17നായിരുന്നു വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടത്തിയത്. ഫാർമസി പരീക്ഷയിൽ അക്ഷയ് കെ മുരളീധരൻ (തൃശൂർ)ഒന്നാം റാങ്ക് നേടി. ജോയൽ ജെയിംസ്(കാസർഗോഡ്),
ആദിത്യ ബൈജു (കൊല്ലം) എന്നിവർ ചേർന്ന് രണ്ട്, മൂന്ന് റാങ്കുകൾ നേടി. എഞ്ചിനീയറിങ് പരീക്ഷയിൽ വരുൺ കെ എസ് (കോട്ടയം)ഒന്നാം റാങ്കും,
ഗോകുൽ ഗോവിന്ദ് ടി കെ (കണ്ണൂർ), നിയാസ് മോൻ പി (മലപ്പുറം)എന്നിവർ രണ്ട്, മൂന്ന് റാങ്കുകളും കരസ്ഥാമാക്കി. ആദ്യത്തെ നൂറ് റാങ്കിൽ ഇടം പിടിച്ചത് 13 പെൺകുട്ടികളും 87 ആൺകുട്ടികളുമാണ്. ഇതിൽ 66 പേർ ആദ്യ ചാൻസിൽ പാസ്സായവരും 34 പേർ രണ്ടാമത്തെ ശ്രമത്തിൽ പാസ്സായവരുമാണ്
ഫലം cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News