പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കാലിക്കറ്റ്‌ സർവകലാശാല കമ്മ്യൂണിറ്റി ക്വാട്ട ബിരുദ പ്രവേശനം 16 മുതൽ 22 വരെ

Oct 11, 2020 at 5:24 pm

Follow us on

\"\"


തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനത്തിന് എയ്‌ഡഡ്‌ കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ചവരുടെ പട്ടിക  അതത് കോളജുകളിൽ ലഭ്യമാണ്.കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ഒക്‌ടോബർ 15-ന്  വൈകുന്നേരം 5 മണി വരെ സ്റ്റുഡന്റ് ലോഗിൻ വഴി ഓൺലൈനായോ കോളജുമായി നേരിട്ട് ബന്ധപ്പെട്ടോ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിലേക്ക് റിപ്പോർട്ട് ചെയ്യാം. ഇതുപ്രകാരം റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികളെ മാത്രമായിരിക്കും കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിലേക്ക് ഉൾപ്പെടുത്തുക . ഓൺലൈൻ റിപ്പോർട്ടിങ്  താഴെ പറയുന്ന പ്രകാരം  നടത്താവുന്നതാണ്.
cuonline.ac.in/ug =>  Student Login => Community Quota Reporting=> Report(button) 
ഒക്‌ടോബർ 16 – ന് ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ കോളജുകളിലും റാങ്ക് ലിസ്റ്റ്പ്രസിദ്ധീകരിക്കുന്നതാണ്. ഒക്‌ടോബർ 16 മുതൽ 22  വരെ ആയിരിക്കും കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം നടക്കുക. കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക്  പ്രവേശനം നേടുന്ന  വിദ്യാർഥികൾ സ്റ്റുഡന്റ് ലോഗിൻ വഴി മാന്റേറ്ററി  ഫീസ്  അടക്കണം.

\"\"

Follow us on

Related News