പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്രൈവറ്റ് രജിസ്‌ട്രേഷൻ: പാരലൽ കോളജ് അധ്യാപകർ പ്രതിഷേധത്തിൽ

Oct 16, 2020 at 2:18 pm

Follow us on

\"\"

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളില്‍ പ്രൈവറ്റ് രജിസ്ട്രേഷൻ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അധ്യാപകർ പ്രതിഷേധത്തിൽ. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി നിലവിൽ വന്നതോടെ പ്രൈവറ്റ് രജിസ്‌ട്രേഷൻ യൂണിവേഴ്സിറ്റിയ്ക്ക് കീഴിലേക്ക് മാറിയതാണ് പാരലല്‍ കോളജ് മേഖലയിലെ പ്രതിസന്ധിയ്ക്ക് കാരണം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് അധ്യാപകരുടെ ആവശ്യം. കോവിഡ് പ്രതിസന്ധിമൂലം ഏഴ് മാസത്തോളമായി അടഞ്ഞുകിടന്ന കോളജുകൾ തുറന്നാലും ഇവർക്ക് പ്രവർത്തിക്കാൻ അനുമതി ഉണ്ടാവില്ല. സംസ്ഥാനത്ത് വിവിധ പാരലൽ കോളജുകളിളായി ഏകദേശം മുപ്പത്തിനായിരത്തോളം അധ്യാപകരാണ് ജോലി ചെയ്യുന്നത്. പ്രൈവറ്റ് രജിസ്‌ട്രേഷൻ യൂണിവേഴ്സിറ്റിയ്ക്ക് കീഴിലേക്ക് മാറുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്ന ആശങ്കയിലാണ് അധ്യാപകർ. കോവിഡ് വ്യാപനം മൂലം ആദ്യഘട്ട പ്രതിഷേധം വീടുകളിൽ ഒതുക്കിയെങ്കിലും സമരവുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം.

\"\"

Follow us on

Related News