പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എൻജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേയ്ക്കുള്ള അവസാനഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Nov 11, 2020 at 12:07 pm

Follow us on

തിരുവനന്തപുരം: എൻജിനീയറിങ്/ഫാർമസി/ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേയ്ക്കുള്ള അവസാനഘട്ട അലോട്ട്മെന്റ് പരീക്ഷാകമ്മീഷണറുടെ വെബ്‌സൈറ്റിൽ (https://www.cee.kerala.gov.in) പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് നവംബർ 11 മുതൽ 13-ന് വൈകിട്ട് നാല് വരെ അതത് കോളജുകളിൽ പ്രവേശനം നേടാം.

\"\"

എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിലേയ്ക്കും ആർക്കിടെക്ചർ കോഴ്സിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അവസാന അലോട്ട്മെന്റ് ആയതിനാൽ തന്നെ പുതുതായി ഉൾപ്പെടുത്തിയ അഞ്ച് സ്വാശ്രയ ഫാർമസി കോളജുകളിലേക്കും പാലക്കാട് ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ സിവിൽ എൻജിനീയറിങ് കോഴ്സിലേയ്ക്കും കോതമംഗലം എം.എ.കോളജിലെ കംപ്യൂട്ടർ സയൻസ് (ഡാറ്റാ സയൻസ്) കോഴ്സിലേക്കും അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് നവംബർ 13വരെ ഓൺലൈൻ പേയ്മെന്റ് മുഖാന്തരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റോഫീസ് മുഖാന്തരമോ ഫീസ് അടയ്ക്കാം. വിവരങ്ങൾക്ക്: 0471-2525300

\"\"

Follow us on

Related News