പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നവംബറിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ച് തമിഴ്നാട് സർക്കാർ

Nov 12, 2020 at 12:07 pm

Follow us on

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനുള്ള തീരുമാനം തമിഴ്നാട് സർക്കാർ റദ്ധാക്കി. ഈ മാസം 16മുതൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനമാണ്‌ തമിഴ്നാട് ഹൈകോടതി ഇടപെടലിനെ തുടർന്ന് പിൻവലിച്ചത്. ലോക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ 9മുതൽ 12 വരെയുള്ള ക്ലാസുകളും കോളജുകളും നവംബർ 16മുതൽ തുറക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ ചിലർ കോടതിയെ സമീപിക്കുകയും സ്കൂൾ വേഗത്തിൽ തുറക്കുന്നതിനെ കോടതി ചോദ്യം ചെയ്യുകയുമായിരുന്നു. ഡിസംബർ കഴിഞ്ഞു സ്കൂളുകൾ തുറന്നാൽ പോരെ എന്ന് ഇന്നലെ ഹൈകോടതി ചോദിച്ചിരുന്നു ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം പിൻവലിച്ചത്. അവസാന വർഷ പിജി വിദ്യാർഥികൾക്കും പി.എച്ച്.ഡി. ഗവേഷണ വിദ്യാർഥികൾക്കുമായി കോളജുകളും സർവകലാശാലകളും ഡിസംബർ ആദ്യത്തിൽ തുറക്കാനും തീരുമാനമായി. കോളജുകളും സർവകലാശാലകളും തുറക്കുമ്പോൾ കോവിഡ് ജാഗ്രതാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും സർക്കാർ നിർദേശിച്ചു.

\"\"
\"\"

Follow us on

Related News