പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എയര്‍മെന്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്

Nov 23, 2020 at 11:11 pm

Follow us on

ന്യൂഡൽഹി: എയര്‍മെന്‍ (ഗ്രൂപ്പ് എക്സ്, വൈ) ട്രേഡുകളിലേക്ക് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 27 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് airmenselection.cdac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നവംബര്‍ 28ന് വൈകുന്നേരം അഞ്ച് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് പങ്കെടുക്കാം. ഡിസംബര്‍ 10 മുതൽ 19 വരെ ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഭോപ്പാല്‍, പുതുച്ചേരി എന്നിവിടങ്ങളിൽ റിക്രൂട്ട്‌മെന്റ് റാലി നടക്കും.

ഗ്രൂപ്പ് എക്സ് ട്രേഡ്

  1. മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പ്ലസ്ടുവില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്കും മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമയുള്ളവര്‍ക്കും ഗ്രൂപ്പ് എക്സ് ട്രേഡില്‍ അപേക്ഷിക്കാം.
  2. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രമെന്റേഷന്‍ ടെക്നോളജി, ഇന്‍ഫൊമേഷന്‍ ടെക്നോളജി, എന്നീ ട്രേഡുകളില്‍ സര്‍ക്കാര്‍ അംഗീകൃത പോളിടെക്നിക് കോളേജില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പാസായവരായിരിക്കണം.
  3. ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കുണ്ടായിരിക്കണം

ഗ്രൂപ്പ് വൈ ട്രേഡ്

  1. ഇന്‍ര്‍മീഡിയിയേറ്റ്, പ്ലസ്ടു തത്തുല്യം, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം
  2. രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്സ് 50 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്കും അപേക്ഷിക്കാം
  3. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം.
\"\"

Follow us on

Related News