പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കെൽട്രോണിൽ അനിമേഷൻ കോഴ്‌സുകൾ: അപേക്ഷ ക്ഷണിച്ചു

Jan 15, 2021 at 5:41 pm

Follow us on

തിരുവനന്തപുരം: കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. ഒരു വർഷം നീണ്ടുനിൽക്കുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിംഗ്, ആറുമാസം നീണ്ടുനിൽക്കുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിംമേക്കിംഗ്, മൂന്നു മാസം നീണ്ടുനിൽക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ്കോഴ്സ് ഇൻ ഗ്രാഫിക് ആന്റ് വിഷ്വൽ ഇഫക്ട്സ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താൽപര്യമുള്ളവർ ഹെഡ്ഓഫ്സെന്റർ, കെൽട്രോൺ നോളജ്സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ, തിരുവനന്തപുരം ഫോൺ :0471-2325154 എന്ന വിലാസത്തിൽ ബന്ധപ്പെടുക.

\"\"

Follow us on

Related News