പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്‌പോട്ട് അഡ്മിഷനും പരീക്ഷയും

Jan 21, 2021 at 7:20 pm

Follow us on

കണ്ണൂര്‍: ജനുവരി 25,27 തിയതികളിലായി അഫിലിയേറ്റഡ് കോളജുകളിലെ (ഗവ, എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സിങ്) ഒഴിവുള്ള യു.ജി/പിജി സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഒഴിവുകളറിയാന്‍ സര്‍വ്വകലാശാല വെബ്‌സൈറ്റ് (http://admission.kannuruniversity.ac.in/) സന്ദര്‍ശിക്കുക. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം അതത് കോളജുകളില്‍ മേല്‍പറഞ്ഞ തിയതികളില്‍ ഹാജരാകണം. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് മാത്രമാണ് പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കുക. ഇതുവരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാവുന്നതാണ്.

പരീക്ഷ

  1. 2021 മാര്‍ച്ച് 8ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബിരുദ (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), നവംബര്‍ 2020 പരീക്ഷകള്‍ വിജ്ഞാപനം ചെയ്തു. ജനുവരി 28 മുതല്‍ ഫെബ്രുവരി 2 വരെ പിഴയില്ലാതെയും, ഫെബ്രുവരി 5 വരെ 170 രൂപ പിഴയോടുകൂടെയും പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകളുടെ ഹാര്‍ഡ് കോപ്പിയും ചലാനും ഫെബ്രുവരി 10നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം.
  2. രണ്ടും (മെയ് 2020), ഒന്നും (നവംബര്‍ 2021) സെമസ്റ്റര്‍ പി. ജി. ഡി. സി. പി. പരീക്ഷകള്‍ വിജ്ഞാപനം ചെയ്തു. പരീക്ഷാ രജിസ്‌ട്രേഷന്‍ യഥാക്രമം 27.01.2021, 29.01.2021 തീയതികളില്‍ ആരംഭിക്കും. പരീക്ഷാവിജ്ഞാപനങ്ങള്‍ വെബ്‌സൈറ്റില്‍.
  3. ഫെബ്രുവരി 1ന് ആരംഭിക്കുന്ന ഒന്നും മൂന്നും സെമസ്റ്റര്‍ ബിരുദ, ബിരുദാനന്തര ബിരുദ സ്‌പെഷ്യല്‍ (സ്‌പോട്‌സ്, പ്രീ റിപ്പബ്ലിക്ക് ഡേ പരേഡ് ക്യാംപ്) പരീക്ഷകളുടെ (നവംബര്‍ 2019) ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
\"\"

Follow us on

Related News