പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പോളിടെക്‌നിക് കോളജുകളിൽ പാർട്ട് ടൈം ഡിപ്ലോമ കോഴ്‌സ്: ഫെബ്രുവരി 2 വരെ അപേക്ഷിക്കാം

Jan 21, 2021 at 4:51 pm

Follow us on

തിരുവനന്തപുരം: പോളിടെക്‌നിക് കോളജുകളിൽ പാർട്ട് ടൈം എൻജിനിയറിങ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 2 വരെ അപേക്ഷിക്കാം. കോതമംഗലം ഗവ. പോളിടെക്‌നിക് കോളജ്, പാലക്കാട് ഗവ. പോളിടെക്‌നിക് കോളജ്, കോഴിക്കോട് ഗവ.പോളിടെക്‌നിക് കോളജ്, കൊട്ടിയം ശ്രീനാരയണ പോളിടെക്‌നിക് കോളജ്, കൊല്ലം എസ്.എസ്.എം പോളിടെക്‌നിക് കോളജ്, മലപ്പുറം മാദിൻ പോളിടെക്‌നിക് കോളജ്, എന്നീ സ്ഥാപനങ്ങളിലാണ് പാർട്ട് ടൈം എൻജിനിയറിങ് ഡിപ്ലോമ കോഴ്‌സുകളുള്ളത്. അപേക്ഷാ ഫോമും, കൂടുതൽ വിവരങ്ങളും www.polyadmission.org/pt യിൽ ലഭ്യമാണ്. അപേക്ഷർത്ഥികൾ 18 വയസ്സു തികഞ്ഞ, സർക്കാർ, പൊതുമേഖല, സ്വകാര്യമേഖല സ്ഥാപനങ്ങളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമോ രണ്ട് വർഷ ഐ.ടി.ഐ യോഗ്യതയോ ഉള്ളവരായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ അതാത് സ്ഥാപനങ്ങളിൽ ഫെബ്രുവരി രണ്ടിനകം സമർപ്പിക്കണം. പാർട്ട് ടൈം ഡിപ്ലോമ ക്ലാസ്സുകൾ ഫെബ്രുവരി പത്തിന് ആരംഭിക്കും.

\"\"

Follow us on

Related News