പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

\’സി.എം അറ്റ് കാമ്പസ്\’ സംവാദ പരിപാടി; പോസ്റ്റര്‍ പ്രകാശനം ചെയ്തു

Jan 30, 2021 at 10:24 pm

Follow us on

കോട്ടയം: എം.ജി സര്‍വകലാശാലയില്‍ ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികളുമായി നടത്തുന്ന \’സി.എം. അറ്റ് കാമ്പസ്\’ സംവാദപരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍ സിന്‍ഡിക്കേറ്റംഗം അഡ്വ. പി. ഷാനവാസിന് പോസ്റ്റര്‍ നല്‍കിയാണ് പ്രകാശനം നടത്തിയത്. വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. പി. ഹരികൃഷ്ണന്‍, ഡോ. ഷാജില ബീവി, ഡോ. വര്‍ഗീസ് കെ. ചെറിയാന്‍, ഡോ. ബി. കേരളവര്‍മ്മ, ഡോ. നന്ദകുമാര്‍ കളരിക്കല്‍, ഡോ. കെ.എം. സുധാകരന്‍, രജിസ്ട്രാര്‍ ഡോ. ബി. പ്രകാശ് കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ ബിജു മാത്യുഎന്നിവര്‍ പങ്കെടുത്തു. നവകേരളം-യുവകേരളം ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ അഞ്ച് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ മുഖ്യമന്ത്രി ആശയസംവാദം നടത്തുന്നുണ്ട്. എം.ജിയില്‍ ഫെബ്രുവരി 8നാണ് പരിപാടി.

\"\"

Follow us on

Related News