പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പൊതുവിദ്യാഭ്യാസ രംഗത്ത് ലാബ് @ ഹോം, ലൈബ്രറി@ ഹോം പദ്ധതികള്‍ നടപ്പിലാക്കും- പ്രൊഫ. സി. രവീന്ദ്രനാഥ്

Feb 3, 2021 at 8:14 pm

Follow us on

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് ലാബ് @ഹോം , ലൈബ്രറി @ ഹോം പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ്. സമഗ്രശിക്ഷാ കേരളയുടെ നാലാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ വീടുകളില്‍ സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ ഫെബ്രുവരി മാസത്തോടെ നടപ്പിലാക്കാനാണ് തിരുമാനമെടുത്തത്.

കോവിഡ് മൂലം അധ്യയനം വീടുകളിലായി ചുരുങ്ങിയ പശ്ചാത്തലത്തില്‍കൂടി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ നിരവധി പദ്ധതി പ്രവര്‍ത്തനങ്ങളാണ് സമഗ്രശിക്ഷാ കേരളം നടപ്പിലാക്കിയതെന്ന് ഗവേണിംഗ് കൗണ്‍സില്‍ വിലയിരുത്തി. സമഗ്രശിക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ മികവാര്‍ന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.

2020-21 അധ്യയന വര്‍ഷം പൂര്‍ത്തിയാക്കേണ്ടതും നടന്നുവരുന്നതുമായ പദ്ധതി പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. സമഗ്രശിക്ഷാ കേരളം ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ ഐ.എ.എസ്, ബാലാവകാശ കമ്മീഷന്‍ അംഗം റനി ആന്റണി, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ.പ്രസാദ്, എസ്.ഐ.ഇ.ടി ഡയറക്ടര്‍ ഡോ. അബുരാജ്, സീമാറ്റ് ഡയറക്ടര്‍ ഡോ.എം.എ. ലാല്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ കെ.സി.ഹരികൃഷണന്‍, കെ.പി.സലാഹുദ്ദീന്‍, ഒ.കെ.ജയകൃഷ്ണന്‍, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി.എ.സന്തോഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

\"\"

Follow us on

Related News