പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

Feb 19, 2021 at 6:54 pm

Follow us on

കോട്ടയം: ഫെബ്രുവരി 20ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എല്‍ഐബി.ഐ.എസ് സി. (2019 അഡ്മിഷന്‍ റഗുലര്‍ – അഫിലിയേറ്റഡ് കോളേജുകള്‍), രണ്ടാം സെമസ്റ്റര്‍ ബി.വോക് (2018 അഡ്മിഷന്‍ റഗുലര്‍ – പുതിയ സ്‌കീം) പരീക്ഷകള്‍ യഥാക്രമം ഫെബ്രുവരി 22, മാര്‍ച്ച് ഒന്ന് തീയതികളില്‍ നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

  • നാലാം വര്‍ഷ ബി.പി.ടി. (2008 അഡ്മിഷന്‍ മുതല്‍) റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 24 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 25 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ഫെബ്രുവരി 26 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷാഫലം

2021 ജനുവരിയില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ മലയാളം (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍), എം.ഫില്‍ ഇംഗ്ലീഷ് (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍), എം.ഫില്‍ തിയേറ്റര്‍ ആര്‍ട്‌സ് (ഫൈന്‍ ആര്‍ട്‌സ്) (20182019 സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രവേശനം

മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ പി.ജി. പ്രവേശനത്തിനുള്ള മൂന്നാം ഫൈനല്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍/ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 26 വൈകീട്ട് മൂന്നുവരെ നടത്താം. റാങ്ക് ലിസ്റ്റ് പ്രകാരം പ്രവേശനം ഫെബ്രുവരി 27ന് വൈകീട്ട് നാലുവരെ ബന്ധപ്പെട്ട കോളജുകളില്‍ നടത്തും. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഫെബ്രുവരി 27ന് തന്നെ കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസിലാക്കി കോളജുകള്‍ നിഷ്‌കര്‍ഷിക്കുന്ന സമയത്തിനു മുന്‍പായി പ്രവേശനം നേടണം. കോളജ് നിഷ്‌കര്‍ഷിക്കുന്ന സമയത്ത് ഹാജരാകാത്തവരുടെ പ്രവേശനം റദ്ദാക്കപ്പെടുന്നതും തുടര്‍ റാങ്കിലുള്ളവരെ പ്രവേശനത്തിന് പരിഗണിക്കുന്നതുമായിരിക്കും. പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനം ഫെബ്രുവരി 27ന് പൂര്‍ത്തീകരിക്കും.

\"\"

Follow us on

Related News