പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പരീക്ഷാഭയം അകറ്റാൻ സ്‌കൂളുകളില്‍ മോട്ടിവേഷന്‍ ക്ലാസ്

Feb 23, 2021 at 6:51 pm

Follow us on

തിരുവനന്തപുരം: പരീക്ഷാ പേടിയകറ്റാനും തുടര്‍പഠനത്തിന്റെ സാധ്യതകള്‍ പരിചയപ്പെടാനും കഴിയുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം മണ്ണഞ്ചേരി ഗവര്‍മെന്റ് ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള 47 സ്‌കൂളുകളിലാണ് ക്ലാസുകള്‍ നടക്കുക. പത്താം ക്ലാസിലെയും ഹയര്‍ സെക്കന്‍ഡറിയിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ്. രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സലിങും നല്‍കുന്നുണ്ട്.

ഭയം കൂടാതെ പരീക്ഷ എഴുതി മികച്ച വിജയം നേടാന്‍ എല്ലാ കുട്ടികളെയും പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നത് കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുന്നതിന് തുല്യമാണ്. ആവശ്യപ്പെടുന്ന മറ്റ് സ്‌കൂളുകളിലും ക്ലാസുകള്‍ നടത്താന്‍ ജില്ലാ പഞ്ചായത്ത് സന്നദ്ധമാണെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ആര്‍. റിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.എസ് ഷാജി, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസര്‍ എല്‍. ഷീബ, ഗ്രാമ പഞ്ചായത്തംഗം നവാസ്, പ്രധാന അധ്യാപിക സുജാത ടീച്ചര്‍, പിടിഎ പ്രസിഡന്റ് സി.എച്ച്. റഷീദ്, കൗണ്‍സിലര്‍മാരായ ശ്രീഷ്മ ഹര്‍ഷന്‍, നിഷനായര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍ സുബ്രഹ്മണ്യ അയ്യര്‍ മോട്ടിവേഷന്‍ ക്ലാസെടുത്തു.

\"\"

Follow us on

Related News