പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എൻ.എസ്.എസ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു: കേരള സർവകലാശാലയ്ക്കും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിനും നേട്ടം

Feb 24, 2021 at 6:59 pm

Follow us on

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ സംസ്ഥാന നാഷണൽ സർവീസ് സ്‌കീം അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച സർവകലാശാലക്കുള്ള അവാർഡ് കേരള സർവകലാശാലയും മികച്ച ഡയറക്ടറേറ്റിനുള്ള അവാർഡ് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ ഹയർ സെക്കണ്ടറി വിഭാഗവും കരസ്ഥമാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ മികച്ച യൂണിറ്റുകൾക്കുള്ള പുരസ്‌കാരങ്ങൾ ചവറ ബേബി ജോൺ മെമ്മോറിയൽ സർക്കാർ കോളേജ്, കടയ്കൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, കൊയിലാണ്ടി കെ.പി.എം.എസ്.എം. ഹയർസെക്കണ്ടറി സ്‌കൂൾ, തൃശൂർ വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി, കുലശേഖരപുരം സർക്കാർ മോഡൽ ഹയർ സെക്കണ്ടറി സ്‌കൂൾ, മലപ്പുറം അൻവറുൾ ഇസ്ലാം വിമൻസ് അറബിക് കോളേജ്, പാനൂർ മഹാത്മാ ഗാന്ധി ആർട്സ് ആന്റ് സയൻസ് കോളേജ്, കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജ്, കോട്ടയം സി.എം.എസ് കോളേജ് എന്നിവയ്ക്കാണ്. മികച്ച വോളന്റിയർമാരായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള 10 പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.

\"\"
\"\"

Follow us on

Related News