പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, മറ്റ് അറിയിപ്പുകള്‍

Mar 5, 2021 at 2:00 pm

Follow us on

കോട്ടയം: എം.ജി സര്‍വകലാശാല നാളെ (06/03/20) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

വൈവാവോസി

ആറാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം – റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്), പത്താം സെമസ്റ്റർ ബി.എ./ ബി.കോം./ ബി.ബി.എ. – എൽ.എൽ.ബി. (പഞ്ചവത്സരം – സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) കോമൺ ജനുവരി 2021 പരീക്ഷകളുടെ വൈവാവോസി മാർച്ച് 15 മുതൽ 22 വരെ എറണാകുളം ഗവൺമെന്റ് ലോ കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

പരീക്ഷ
  1. മാർച്ച് 19 മുതൽ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ് സി. എം.എൽ.ടി. (2008ന് മുമ്പുള്ള അഡ്മിഷൻ സ്‌പെഷൽ മേഴ്‌സി ചാൻസ് – അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ സീപാസ് (എസ്.എം.ഇ.) ഗാന്ധിനഗർ സെന്ററിൽ പരീക്ഷയെഴുതണം.

2. മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി/ലേണിംഗ് ഡിസെബിലിറ്റി – 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) പരീക്ഷകൾ മാർച്ച് 23 മുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് ഒൻപതുവരെയും 525 രൂപ പിഴയോടെ മാർച്ച് 10 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 12 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാര്‍ത്ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷഫലം

2019 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എം.സി.എ. റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

\"\"

Follow us on

Related News