പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ആശങ്കവേണ്ട: വെട്ടിക്കുറച്ച ഭാഗങ്ങളിലെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് ഉണ്ടാകില്ല

Mar 7, 2021 at 10:05 pm

Follow us on

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് വെട്ടിച്ചുരുക്കിയ സിലബസ് പ്രകാരമാകും പൊതുപരീക്ഷയിലെ ചോദ്യങ്ങളെന്ന് സിബിഎസ്ഇ. 30% സിലബസാണ് സിബിഎസ്ഇ വെട്ടിക്കുറച്ചത്. കുറച്ച ഭാഗങ്ങളിലെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് ഉണ്ടാകില്ലെന്നും വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും സിബിഎസ്ഇ അറിയിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പുതുക്കിയ പരീക്ഷാ തിയതികൾ കഴിഞ്ഞ ദിവസം സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു.

\"\"

പത്താംക്ലാസ് പരീക്ഷ ആരംഭിക്കുന്ന തിയതിക്കും അവസാനിക്കുന്ന തീയതിക്കും മാറ്റമില്ല. പ്ലസ് ടു പരീക്ഷ മേയ് നാലിന് ആരംഭിച്ച് ജൂണ്‍ 14ന് അവസാനിക്കും. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ സയന്‍സ് പരീക്ഷ മേയ് 21-ന് നടക്കും. ഈ തീയതിയില്‍ നടക്കാനിരുന്ന ഗണിത പരീക്ഷ ജൂണ്‍ രണ്ടിന് നടക്കും. ഇതിന് പുറമേ ഫ്രഞ്ച്, ജര്‍മന്‍, അറബിക്, സംസ്‌കൃതം, മലയാളം, പഞ്ചാബി, റഷ്യന്‍, ഉര്‍ദു തുടങ്ങിയ വിഷയങ്ങളുടെ പരീക്ഷാ തിയതിയിലും മാറ്റമുണ്ട്.

\"\"
\"\"

Follow us on

Related News