പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പി.ജി. ആയുർവേദ കോഴ്സുകളിലെ ഒഴിവ് സീറ്റുകളിലേക്ക് 10വരെ അവസരം

Mar 7, 2021 at 11:40 am

Follow us on

തിരുവനന്തപുരം: പിജി ആയുർവേദ കോഴ്സുകളിൽ മോപ്അപ്പ് അലോട്ട്മെന്റിനു ശേഷം വന്ന ഒഴിവുകൾ ഈ മാസം 10നകം നിക്കത്തും. പിജി ആയുർവേദ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലെ അവസാനഘട്ട മോപ് അപ് കൗൺസലിങ്ങിനായി നൽകിയ ഓപ്ഷനുകൾ പ്രകാരമുള്ള പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

\"\"

www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൻ ലഭ്യമാണ്. പ്രവേശന പരീക്ഷാ കമ്മിഷണറുടെ മാർഗനിർദേശങ്ങൾക്ക് വിധേയമായി അതത് കോളജുകൾ ഒഴിവുകൾ നികത്തണം. ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ മാർച്ച് 10-ന് വൈകിട്ട് 3നകം അതത് കോളജുമായി ബന്ധപ്പെട്ട് പ്രവേശനം നേടണം. മാർച്ച് 10-ന് ശേഷവും ഒഴിവുകൾ വന്നാൽ ലിസ്റ്റിൽ ഉൾപ്പെട്ടവരും അഡ്മിഷൻ നേടിയിട്ടില്ലാത്തവരുമായ വിദ്യാർഥികൾക്ക് ഒഴിവുള്ള കോളജുമായി ബന്ധപ്പെട്ട് പ്രവേശനം നേടാം. ഒഴിവുകൾ നികത്തുന്നതു സംബന്ധിച്ച വിവരങ്ങൾ www.cee.kerala.gov.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ : 0471-2525300.

\"\"
\"\"

Follow us on

Related News