പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

Mar 9, 2021 at 6:00 pm

Follow us on

കണ്ണൂര്‍: അഫീലിയേറ്റഡ് കോളജുകളിലും സെന്ററുകളിലും 09.03.2021, 10.03.2021 തീയയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ, മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ (എം. ബി. എ. ഉള്‍പ്പെടെ) പരീക്ഷകള്‍ യഥാക്രമം 16.03.2021 (ചൊവ്വ), 18.03.2021 (വ്യാഴം) തീയതികളില്‍ നടക്കും.

  • 16.03.2021 (ചൊവ്വ), 18.03.2021 (വ്യാഴം) തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ യഥാക്രമം 25.03.2021 (വ്യാഴം), 26.03.2021 (വെള്ളി) തീയതികളില്‍ നടക്കും.
  • വെള്ളിയാഴ്ചകളിലെ പരീക്ഷകള്‍ ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണി വരെയും മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ ഉച്ചക്ക് 01 : 30 മുതല്‍ 04 : 30 വരെയും നടക്കും.
\"\"

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ എം. എഡ്. (റെഗുലര്‍/ സപ്ലിമെന്ററി, മെയ് 2020) പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനും 23.03.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. മാര്‍ക്ക് ലിസ്റ്റുകള്‍ ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും.

\"\"

ഇന്റേണല്‍ മാര്‍ക്ക്

സര്‍വകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റര്‍ (നവംബര്‍ 2020) പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് 10.03.2021 ന് വൈകുന്നേരം 5 മണിക്കകം സമര്‍പ്പിക്കണം.

പ്രാക്റ്റിക്കല്‍ മാര്‍ക്ക്

രണ്ടാം സെമസ്റ്റര്‍ ബിരുദ (ഏപ്രില്‍ 2020) പരീക്ഷകളുടെ പ്രാക്റ്റിക്കല്‍ മാര്‍ക്കുകള്‍ 16.03.2021 ന് വൈകുന്നേരം 5 മണിക്കകം ഓണ്‍ലൈനായി സമര്‍പ്പിക്കണം.

ഹാള്‍ടിക്കറ്റ്

അഫീലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും 16.03.2021 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ എം. സി. എ. / എം. സി. എ. ലാറ്ററല്‍ എന്‍ട്രി ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി (നവംബര്‍ 2020) പരീക്ഷകളുടെ ഹോള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

\"\"

പ്രായോഗിക പരീക്ഷകള്‍

അഞ്ചാം സെമസ്റ്റര്‍ ബി. എ. ഇക്കണോമിക്‌സ്/ ഡിവെലപ്‌മെന്റ് ഇക്കണോമിക്‌സ് (റെഗുലര്‍/ സപ്ലിമെന്ററി, നവംബര്‍ 2020) പ്രായോഗിക പരീക്ഷകള്‍ 12.03.2021 ന് വിവിധ കോളേജുളില്‍ നടക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

സമ്പര്‍ക്ക ക്ലാസ്സ്

കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം അഫ്‌സലുല്‍ ഉലമ പ്രീലിമിനറി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ സമ്പര്‍ക്ക ക്ലാസ്സുകള്‍ മാര്‍ച്ച് 13, 14 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ എസ്.എന്‍ കോളജ് കണ്ണൂര്‍, എന്‍. എ. എസ്. കോളജ് കാഞ്ഞങ്ങാട് എന്നീ പഠന കേന്ദ്രങ്ങളില്‍ വെച്ച് നടത്തും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

\"\"

Follow us on

Related News