പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ; അപേക്ഷ ക്ഷണിച്ചു

Mar 12, 2021 at 11:00 am

Follow us on

തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന ബി.ആര്‍ക്. പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ (നാറ്റ) ഏപ്രില്‍ 10-നും ജൂണ്‍ 12-നും ഓണ്‍ലൈന്‍ വഴി നടത്തും. ആദ്യപരീക്ഷയ്ക്ക് മാര്‍ച്ച് 28 വരെയും രണ്ടാംപരീക്ഷയ്ക്ക് മേയ് 30 വരെയും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുവാന്‍ http://www.nata.in/ എന്ന വെബ്‌സൈറ്റ് കാണുക. ഒരു ടെസ്റ്റിന് 2000 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി/വര്‍ഗ, ഭിന്നശേഷി, ട്രാന്‍സെക്ഷ്വല്‍ വിഭാഗക്കാര്‍ക്ക് 500 രൂപ ഫീസിളവുണ്ട്. പരീക്ഷയ്ക്ക് ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

\"\"

യോഗ്യത

  • പ്ലസ്ടു തുല്യ പ്രോഗ്രാം മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ച് മൂന്നിനുംകൂടി മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും പ്ലസ് ടു പരീക്ഷയില്‍ മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കുംവാങ്ങി ജയിച്ചിരിക്കണം.
  • മാത്തമാറ്റിക്‌സ് ഒരു നിര്‍ബന്ധവിഷയമായി പഠിച്ച് അംഗീകൃത ത്രിവത്സര ഡിപ്ലോമ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കും അപേക്ഷിക്കാം.
  • യോഗ്യതാ പരീക്ഷ 2020-21-ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
\"\"

Follow us on

Related News