പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സിവിൽ സർവീസസ് പരീക്ഷാ പരിശീലനം: സംസ്ഥാനത്തെ 7 കേന്ദ്രങ്ങളിൽ അവസരം

Apr 12, 2021 at 4:07 pm

Follow us on

\"\"

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ വിവിധ കേന്ദ്രങ്ങളിൽ സിവിൽ സർവീസസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരത്ത് മണ്ണന്തലയിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസസ് അക്കാദമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി (കണ്ണൂർ), മൂവാറ്റുപുഴ, കൊല്ലം (ടി.കെ.എം. ആർട്‌സ് ആൻഡ് സയൻസ് കോളജ്) എന്നീ ഉപകേന്ദ്രങ്ങളിലുമാണ് പരിശീലനം. ജൂണിൽ ആരംഭിക്കുന്ന സിവിൽ പരിശീലന ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനാണ് പരീക്ഷ നടത്തുന്നത്.

\"\"

മെയ് 9 രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ മേൽപ്പറഞ്ഞ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ www.kscsa.org എന്ന വെബ്‌സൈറ്റിൽ ഏപ്രിൽ 30 വൈകുന്നേരം അഞ്ച് മണിവരെ ലഭ്യമാണ്.

\"\"

രജിസ്‌ട്രേഷൻ ഫീസ് 200 രൂപ. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം: 0471-2313065,2311654, 8281098863, 8281098862, 8281098861, കൊല്ലം: 9446772334, മൂവാറ്റുപുഴ: 8281098873, പൊന്നാനി: 0494-2665489, 8281098868, പാലക്കാട്: 0491-2576100, 8281098869, കോഴിക്കോട്: 0495-2386400, 8281098870, കല്യാശ്ശേരി: 8281098875.

\"\"
\"\"

Follow us on

Related News