പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കാലിക്കറ്റിൽ എം.എ മ്യൂസിക് അടക്കം വിവിധ കോഴ്സുകൾ

May 4, 2021 at 9:08 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ എം.ടി.എ., എം.എ. മ്യൂസിക് കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എൻട്രൻസ്, അഭിരുചി പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 10-ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സർവകലാശാല ഫുൾടൈം പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക്, പാർട്ട് ടൈം പി.ജി. ഡിപ്ലോമ ഇൻ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് ഇൻ അറബിക്, 2019 പ്രവേശനം സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് മാർച്ച് 2020 പരീക്ഷകൾക്ക് പിഴ കൂടാതെ 11 വരേയും 170 രൂപ പിഴയോടെ 17 വരേയും അപേക്ഷിക്കാം.

2013 മുതൽ പ്രവേശനം നാലാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2021 റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് 170 രൂപ പിഴയോടെ 11 വരെ ഫീസടച്ച് 14 വരെ രജിസ്റ്റർ ചെയ്യാം.

2019 പ്രവേശനം ഒന്നാം സെമസ്റ്റർ നാഷണൽ സ്ട്രീം എം.എസ്.സി. ബയോടെക്നോളജി ഡിസംബർ 2019 പരീക്ഷക്ക് പിഴ കൂടാതെ 11 വരേയും 170 രൂപ പിഴയോടെ 14 വരേയും അപേക്ഷിക്കാം.

\"\"

ഒന്നാം സെമസ്റ്റർ ബി.ബി.എ., എൽ.എൽ.ബി. ഓണേഴ്സ്, മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2020 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 11 വരേയും 170 രൂപ പിഴയോടെ 14 വരേയും ഫീസടച്ച് 17 വരെ രജിസ്റ്റർ ചെയ്യാം.

\"\"

Follow us on

Related News