പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സ്കൂൾ വിദ്യാഭ്യാസം: മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്‌

Jun 6, 2021 at 6:39 pm

Follow us on

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ (പിജിഐ) കേരളം വീണ്ടും ഒന്നാമത്. 70 മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന പ്രകടന വിലയിരുത്തൽ സൂചികയിൽ 901 പോയന്റ്‌ നേടിയാണ്‌ കേരളം രാജ്യത്ത് ഒന്നാമതെത്തിയത്‌. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം നേടുമ്പോൾ കേരളത്തിന്‌ 862 പോയന്റായിരുന്നു. കുട്ടികൾക്ക്‌ വിദ്യാഭ്യാസത്തിന്റെ പ്രാപ്തത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിർവഹണം. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്‌തി എന്നിവയിൽ കേരളത്തിന്റെ മികച്ച പ്രകടനമാണ്‌ രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളിൽ കേരളത്തെ വീണ്ടും ഒന്നാമതെത്തിച്ചത്‌.

\"\"

പൊതുവിദ്യാലയങ്ങളിലേക്ക്‌ കുട്ടികളെ ആകർഷകിക്കാൻ നടത്തിയ പ്രവർത്തനങ്ങളും സമഗ്രശിക്ഷാ കേരള (എസ്‌എസ്‌കെ) വഴി നടത്തിയ പ്രവർത്തനങ്ങളുമാണ്‌ മികവിന്റെ സൂചികയിൽ ഏറ്റവും ഉയർന്ന ഗ്രേഡായ എപ്ലസ് നേടാൻ കേരളത്തിന്‌ തുണയായത്‌. പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ ആൻഡ്‌ നിക്കോബാർ ദ്വീപുകളും കേരളത്തിനൊപ്പം ഉയർന്ന ഗ്രേഡ്‌ പങ്കിട്ടിട്ടുണ്ട്‌.

\"\"

Follow us on

Related News