പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

28തസ്തികകളിലെ പി.എസ്.സി നിയമനം: ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം

Jul 23, 2021 at 10:49 am

Follow us on

തിരുവനന്തപുരം: സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെയുള്ള 28 തസ്തികകളിലേക്ക് പിഎസ്.സി നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഓഗസ്റ്റ് 18വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

സ്റ്റാഫ് നഴ്സ് ഗ്രേഡ് 11ന് 39,300-83,000 രൂപയാണ് ശമ്പള സ്കയിൽ. പ്രായപരിധി 20നും 36നും ഇടയിൽ. സയൻസ് വിഷയങ്ങളിൽ പ്ലസ്ടു/ പ്രീഡിഗ്രി/ വി.എച്ച്.എസ്.ഇ. കോഴ്സ് വിജയിച്ചിരിക്കണം/ ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങിൽ വി.എച്ച്.എസ്.ഇ. അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം.

\"\"


അല്ലെങ്കിൽ ബി.എസ്.സി. നഴ്സിങ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ ഒരു ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്ന് ജനറൽ നഴ്സിങ്ങിലും മിഡ്വൈഫറിയിലും മൂന്നുവർഷത്തിൽ കുറയാതെയുള്ള കോഴ്സ് പാസാകണം. കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിലിൽ സ്ത്രീകൾ നഴ്സ് ആൻഡ് മിഡ്വൈഫ് ആയും പുരുഷന്മാർ നഴ്സായും രജിസ്റ്റർചെയ്തിരിക്കണം.

\"\"

ഈ യോഗ്യതകൾ ഉള്ളവർക്ക് സ്റ്റാഫ്‌ നഴ്സ് തസ്തികകളിലേക്ക് അപേക്ഷിക്കാം.
മറ്റുള്ള ഒഴിവുകളും മറ്റുവിവരങ്ങളും അറിയാൻ www.keralapsc.gov.in സന്ദർശിക്കുക.

\"\"

Follow us on

Related News