പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ചെങ്കൽചൂളയിലെ കുട്ടികളെ സിനിമയിലെടുത്തു

Jul 31, 2021 at 11:38 am

Follow us on

ഇടുക്കി: നടൻ സൂര്യയുടെ \’അയൻ\’ സിനിമയിലെ ഗാനരംഗം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പ്രശംസ പിടിച്ചുപറ്റിയ ചെങ്കൽചൂള കോളനിയിലെ കുട്ടികൾ ഇനി ബിഗ്‌ സ്‌ക്രീനിലേക്ക്. അയൻ സിനിമയിലെ സൂര്യയുടെ ഡാൻസും ഫൈറ്റും അനുകരിച്ച് മൊബൈൽ ഫോണിൽ ഷൂട്ട്‌ ചെയ്ത് എഡിറ്റ്‌ ചെയ്ത വീഡിയോകൾ സിനിമലോകവും ഏറ്റെടുത്തിരുന്നു.

\"\"
ചെങ്കൽചൂളയിലെ വിദ്യാർത്ഥികൾ സിനിമയിലെ നായികയ്ക്കൊപ്പം

കുട്ടികളുടെ പ്രാഗല്ഭ്യം തിരിച്ചറിഞ്ഞ സിനിമ പ്രവർത്തകരാണ് ഇവർക്ക് സിനിമയിലേക്ക് വഴി ഒരുക്കിയത്. അർജുൻ നായകനായി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ സിനിമയിലാണ് ഇവർക്ക് അവസരം ലഭിച്ചിരിക്കുന്നത്.

കുട്ടികൾ മൊബൈലിൽ ചിത്രീകരിച്ച ഗാനരംഗം

പീരുമേട്ടിൽ ആദ്യ ദിവസത്തെ ഷൂട്ടിങ് പൂർത്തിയായി. ആക്ഷൻ കിങ് അർജുനും നിക്കി ഗൽറാണിയുമാണ് ചിത്രത്തിലെ താരങ്ങൾ.

\"\"


മുകേഷ്, ആശാ ശരത്ത്, അജു വർഗീസ്, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്. നായികയെ കടത്തിക്കൊണ്ടുപോകുന്ന വില്ലന്മാരുടെ റോളിലാണ് ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ എത്തുന്നത്. നായകനോടൊപ്പമുള്ള ആക്ഷൻ രംഗങ്ങളിലും ക്ലൈമാക്സ് സീനിലും ഇവർ ഉണ്ടാകും.


സൂര്യയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കാനാണ് കുട്ടികൾ ‘അയനി’ലെ സൂപ്പർ ഹിറ്റ് ഗാനം പുനർചിത്രീകരിച്ചത്. വെറുമൊരു ആൻഡ്രോയ്‌ഡ്‌ ഫോണിൽ ചിത്രീകരിച്ച് എഡിറ്റ് ചെയ്ത ആ വീഡിയോയിലെ ഷോട്ടുകളും ഫ്രെയ്‌മുകളും ഒറിജിനലോളംപോന്നതായിരുന്നു. ഇതിൽ പലരും പ്ലസ്ടു വിദ്യാർത്ഥികളാണ്.

\"\"

Follow us on

Related News