പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

റദ്ദാക്കിയ പരീക്ഷ..കോഴ്സുകൾ മാറ്റിവച്ചു: ഇന്നത്തെ എംജി വാർത്തകൾ

Aug 4, 2021 at 6:14 pm

Follow us on

കോട്ടയം: ഇക്കഴിഞ്ഞ ജൂലൈ 26 ന് നടന്നതും റദ്ദാക്കപ്പെട്ടതുമായ എം.എസ്.സി മാത്തമറ്റിക്സിൻ്റെ സ്പെക്ടറൽ തീയറി എന്ന പേപ്പറിൻ്റെ പരീക്ഷ 2021 ആഗസ്റ്റ് 6 നു അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. സമയക്രമത്തിൽ മാറ്റമില്ല.

ഇൻ സർവീസ് കോഴ്സുകൾ മാറ്റിവച്ചു

മഹാത്മാഗാന്ധി സർവകലാശാല പഠനവകുപ്പുകൾ/അഫിലിയേറ്റഡ് കോളജ് എന്നിവിടങ്ങളിലെ അധ്യാപകർക്കായി ഓഗസ്റ്റ് ഒൻപതു മുതൽ 13 വരെ ഓൺലൈനായി നടത്താൻ നിശ്ചയിച്ചിരുന്ന ഇൻ സർവീസ് (എഫ്.ഡി.പി.) കോഴ്സുകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

\"\"

പരീക്ഷാഫലം

2020 നവംബറിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന 2018-2020 ബാച്ച് നാലാം സെമസ്റ്റർ എം.എസ് സി. സൈക്കോളജി (സി.എസ്.എസ്.)

പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 ഡിസംബറിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

\"\"

അപേക്ഷ തീയതി

ഒന്നുമുതൽ നാലുവരെ വർഷ ബി.ഫാം (2016 നും അതിന് മുൻപുമുള്ള അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴയില്ലാതെ ഓഗസ്റ്റ് 16 വരെയും 525 രൂപ പിഴയോടെ ഓഗസ്റ്റ് 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് 18 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫിസിന് പുറമെ അടയ്ക്കണം.

\"\"

പരീക്ഷ തീയതി

ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ എം.ടെക് (അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ സെപ്തംബർ മൂന്നിന് ആരംഭിക്കും.

Follow us on

Related News