പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നീറ്റ് 2021 പരീക്ഷ നീട്ടണം: ആവശ്യവുമായി വിദ്യാർത്ഥികൾ

Aug 16, 2021 at 8:45 pm

Follow us on

ന്യൂഡൽഹി: സിബിഎസ്ഇ ഇംപ്രൂവ്മെന്റ് പരീക്ഷകൾ അടക്കം രാജ്യത്ത് ഒട്ടേറെ പ്രധാന പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷ നീട്ടിവയ്ക്കണം എന്ന ആവശ്യവുമായി വിദ്യാർത്ഥികൾ. സെപ്റ്റംബർ 12ന് നടക്കുന്ന നീറ്റ് പരീക്ഷ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സോഷ്യൽ മീഡിയവഴിയാണ് നിരന്തരം പ്രചരണം നടത്തുന്നത്. സിബിഎസ്ഇ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പുറമേ MHT CET 2021, കർണാടകയിലെ CoMEDK പരീക്ഷ, ഒറീസയിൽ JEE, MP പ്ലസ്ടു ഇംപ്രൂവ്മെന്റ് പരീക്ഷ തുടങ്ങി വിവിധ പ്രധാന പരീക്ഷകൾ നടക്കുന്നുണ്ട്.

സിബിഎസ്ഇ 12 -ാം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷയും കമ്പാർട്ട്മെന്റ് പരീക്ഷകളും ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 15 വരെയാണ് നടക്കുന്നത്. ICAR AIEEA 2021 UG (BSc പ്രവേശനത്തിന്): സെപ്റ്റംബർ 7, 8, 13 തിയതികളിലും കർണാടക കോമെഡ്കെ സെപ്റ്റംബർ 14നും ഒഡീഷ ജെഇഇ സെപ്റ്റംബർ 6 മുതൽ 18 വരെയും നടക്കുകയാണ്. സെപ്റ്റംബർ 13 ന് നടക്കുന്ന ICAR പരീക്ഷ നീറ്റ് പരീക്ഷയുടെ തൊട്ടടുത്ത ദിവസമാണെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ഒരു ദിവസം ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ കഴിയില്ലെന്നും നിരവധി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. സിബിഎസ്ഇ കണക്ക് പേപ്പറും സെപ്റ്റംബർ 13 ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഈ ഈ സാഹചര്യത്തിലാണ് നീറ്റ് പരീക്ഷ മാറ്റണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിട്ടുള്ളത്.

\"\"

Follow us on

Related News