പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കൈറ്റ് വിക്ടേഴ്‌സിൽ ഓണത്തിന് നിങ്ങളുടെ വീഡിയോ സംപ്രേക്ഷണം ചെയ്യാം

Aug 16, 2021 at 7:08 pm

Follow us on

തിരുവനന്തപുരം: ഓണക്കാലത്ത് കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യാനായി ലഘു വീഡിയോകൾ ക്ഷണിച്ചു. ആഗസ്റ്റ് 19 മുതൽ 23 വരെ അഞ്ചു ദിവസം കൈറ്റ് വിക്ടേഴ്‌സിൽ പൊതു പരിപാടികളോടൊപ്പം സംപ്രേഷണം ചെയ്യാനായാണ് വീഡിയോകൾ ക്ഷണിക്കുന്നത്. കുട്ടികൾക്കുവേണ്ടി തയാറാക്കിയതോ, കുട്ടികൾ അവതരിപ്പിക്കുന്നതോ ആയ ലഘു വീഡിയോകളാണ് വേണ്ടത്. പരമാവധി മൂന്നു മിനിറ്റ് ദൈർഘ്യത്തിൽ ഓണപ്പാട്ടുകളും കവിതകളുമെല്ലാം അയക്കാം.

\"\"

വീഡിയോകൾ എച്ച്.ഡി. ഗുണനിലവാരമുള്ളതും ശബ്ദവ്യക്തത ഉള്ളതുമായിരിക്കണം. മൊബൈലിലാണെങ്കിൽ തിരശ്ചീനമായി ഷൂട്ട് ചെയ്തതാവണം. വീഡിയോകൾ kitevictersfb@gmail.com ൽ (ഗൂഗിൾ ഡ്രൈവിൽ) ബുധനാഴ്ച (ആഗസ്റ്റ് 18) ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് മുൻപ് അയക്കണം. അയക്കുന്ന വ്യക്തികളുടെ പേരും വിലാസവും മൊബൈൽ നമ്പറും (സ്‌കൂളുകളാണെങ്കിൽ സ്‌കൂളിന്റെ പേരും നമ്പരും) ഉൾപ്പെടെ സംപ്രേഷണാവകാശം കൈറ്റിന് നൽകിക്കൊണ്ടായിരിക്കണം അയക്കേണ്ടത്. ഗുണനിലവാരവും ദൈർഘ്യവുമുൾപ്പെടെ പരിശോധിച്ച് ആയിരിക്കും സംപ്രേഷണയോഗ്യമായവ തെരഞ്ഞെടുക്കുന്നത്.

\"\"

ആവശ്യമെങ്കിൽ അയക്കുന്നവരെ നേരിൽ ബന്ധപ്പെടും. കൈറ്റിലേയ്ക്ക് തുടർഅന്വേഷണങ്ങൾ നടത്തേണ്ടതില്ല. സംപ്രേഷണക്കാര്യത്തിൽ കൈറ്റിന്റെ തീരുമാനം അന്തിമമായിരിക്കും.

\"\"

Follow us on

Related News