പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പരീക്ഷാ ഹാളുകൾ അണുവിമുക്തമാക്കും: പ്ലസ് വൺ പരീക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗം നാളെ

Aug 27, 2021 at 8:04 pm

Follow us on

തിരുവനന്തപുരം: സെപ്റ്റംബർ 6 മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നാളെ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേരും. ആർഡിഡിമാർ, എഡിമാർ, ജില്ലാ കോ-ഓഡിനേറ്റർമാർ, അസിസ്റ്റന്റ് കോ -ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുക്കുന്ന യോഗം രാവിലെ 10.30നാണ് നടക്കുക. മുന്നോടിയായി സെപ്റ്റംബർ 2,3,4 തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. എംഎൽഎമാർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.


ആകെ 2027 കേന്ദ്രങ്ങളിൽ ആണ് പ്ലസ് വൺ പരീക്ഷ നടക്കുന്നത്. ഗൾഫിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രത്തിലും മാഹിയിൽ ആറ് കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്.
കോവിഡ് ബാധിച്ച കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ് മുറികൾ ഒരുക്കും. ഈ കുട്ടികളുടെ ഉത്തരക്കടലാസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേകം കവറുകളിലാക്കി സൂക്ഷിക്കും.
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ മാതൃകാ പരീക്ഷകൾ നടത്തും. കുട്ടികൾക്ക് ചോദ്യപേപ്പർ അതാത് ദിവസം രാവിലെ ഹയർസെക്കൻഡറി പോർട്ടൽവഴി നൽകും. കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് പരീക്ഷയെഴുതാം. പരീക്ഷക്കു ശേഷം അധ്യാപകരോട് ഓൺലൈനിൽ സംശയ ദൂരീകരണവും നടത്താം.

Follow us on

Related News