പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

തുടര്‍പഠനത്തിന് അവസരം..അഫ്‌സല്‍-ഉല്‍-ഉലമ പ്രവേശനം: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

Aug 31, 2021 at 6:50 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.എ., ബി.കോം., ബി.എസ് സി. മാത്തമറ്റിക്‌സ്, ബി.ബി.എ. കോഴ്‌സുകള്‍ക്ക് 2017, 2018 വര്‍ഷങ്ങളില്‍ പ്രവേശനം നേടി 1, 2, 3 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്കായി നാലാം സെമസ്റ്ററിലേക്ക് പുനപ്രവേശനത്തിന് അപേക്ഷിക്കാം. സപ്തംബര്‍ 10-ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 100 രൂപ ഫൈനോടെ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍. (www.sdeuoc.ac.in  Phone : 0494 2407356, 7494) 

അഫ്‌സല്‍-ഉല്‍-ഉലമ പ്രവേശനം

2021-22 അദ്ധ്യയന വര്‍ഷത്തെ അഫ്‌സല്‍-ഉല്‍-ഉലമ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവാസന തീയതി സപ്തംബര്‍ 10 വരെ നീട്ടി. അപേക്ഷിച്ചവര്‍ക്ക് തിരുത്തലുകള്‍ വരുത്തുന്നതിനും അവസരമുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (admission.uoc.ac.in) ഫോണ്‍ : 0494 2407016, 7017

\"\"

പി.എച്ച്.ഡി.

18-ന് ചേര്‍ന്ന സര്‍വകലാശാല സിണ്ടിക്കേറ്റ് യോഗം കെമിസ്ട്രിയില്‍ ജിതേഷ് കെ., സാബിറ കെ., ബോട്ടണിയില്‍ പവിഷ പി., സുവോളജിയില്‍ സീമ ജയപ്രകാശ് ഐ.കെ., ഇംഗ്ലീഷില്‍ കെ.പ്രിയ, ബയോടെക്‌നോളജിയില്‍ ഗോപിനാഥന്‍ സി. എന്നിവര്‍ക്ക് പി.എച്ച്.ഡി. അവാര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.

പരീക്ഷാ കേന്ദ്രം

ഏപ്രില്‍ 2020 ബി.ടെക്. എട്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്ക് താഴെ പറയുന്ന ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബ്രാക്കറ്റില്‍ കൊടുത്ത കേന്ദ്രങ്ങളില്‍ ഹാജരാകണം. പാലക്കാട് (എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജ് പാലക്കാട്), തൃശൂര്‍ (ഗവ. എഞ്ചിനീയറിംഗ് കോളേജ് തൃശൂര്‍), മലപ്പുറം (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ്), കോഴിക്കോട് (ഗവ. എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട്).

\"\"

പരീക്ഷാ ഫലം
സി.ബി.സി.എസ്.എസ്., സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഇലക്‌ട്രോണിക്‌സ് ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 14 വരെ അപേക്ഷിക്കാം.  

ശില്‍പശാല സംഘടിപ്പിച്ചു

കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്. മുഹമ്മദ് കോയ ചെയര്‍, നാക് അക്രഡിറ്റേഷന്‍ ആര്‍ട്‌സ് ആന്റ്  സയന്‍സ് കോളേജുകളുടെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ഡോ. അന്‍വര്‍ സാദത്ത് ന്യൂ കോളേജ് ചെന്നൈ, ഡോ. അബ്ദുള്ള നജീബ് സുല്ലമുസലാം അറബിക് കോളേജ്, അരീക്കോട് എന്നിവര്‍ നേതൃത്വം നല്‍കി. ഖാദര്‍ പാലാഴി, ടി. റിയാസ് മോന്‍ എന്നിവര്‍ സംസാരിച്ചു.

Follow us on

Related News