പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എന്‍എസ്‌ക്യുഎഫ് പാഠ്യപദ്ധതി: ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാകുന്നു

Sep 15, 2021 at 5:30 pm

Follow us on

തിരുവനന്തപുരം: നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രയിംവര്‍ക്ക് പദ്ധതി പ്രകാരം സംസ്ഥാനത്തെ വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നു. എൻഎസ്ക്യുഎഫ്ന്റെ ഭാഗമായുള്ള വിവിധ ജോബ്‌റോളുകളെ അധികരിച്ചുള്ള ഉള്ളടക്കങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ വിഭാഗവും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്എഡ്യൂക്കേഷണൽ ടെക്‌നോളജിയും ചേർന്ന് തയ്യാറാക്കുന്നത്.
Distribution Lineman, Computer Network, Gardner, Sales Associate എന്നീ ജോബ് റോളുകളുടെ ഒന്നാംഘട്ട ഉള്ളടക്കങ്ങൾ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി. ശിവൻകുട്ടി പ്രകാശിപ്പിച്ചു. എസ്.ഐ.ഇ.ടിയുടെ വരുന്ന അധ്യയന വർഷത്തെ പ്രവർത്തനങ്ങളിൽ വൊക്കേഷണൽ വിഭാഗത്തിന് പ്രാധാന്യം നൽകുമെന്ന് മന്ത്രി പറഞ്ഞു.

\"\"


പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു ഐഎഎസ്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ്, വൊക്കേഷണൽ ഹയർസെക്കന്ററി ഡെപ്യൂട്ടി ഡയറക്ടർ കരിക്കുലം അനിൽകുമാർ പി.വി., കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ റിയാസ് എ.എം, ആകാശവാണി പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടർ ജയ, എസ്.എൻ.ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ ഷീബ തുടങ്ങിയവർ പങ്കെടുത്തു.

Follow us on

Related News