പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ജൂനിയർ റിസർച് ഫെലോ: 15വരെ അപേക്ഷിക്കാം

Oct 1, 2021 at 6:16 pm

Follow us on

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിലുള്ള സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ടയർ നിർമ്മാതാക്കളായ സിയറ്റ് കമ്പനിയുമായി ചേർന്ന് നടത്തുന്ന ഒരു ഗവേഷണ പദ്ധതിയിലേക്ക് ജൂനിയർ റിസർച്ച് ഫെലോയെ തെരഞ്ഞെടുക്കുന്നു. കെമിസ്ട്രി, പോളിമർ സയൻസ്, പോളിമർ കെമിസ്ട്രി എന്നിവയിൽ ഏതെങ്കിലും എം.എസ് സി./ എം.ഫിൽ യോഗ്യതയോ പോളിമർ ടെക്നോളജിയിൽ എം.ടെക് യോഗ്യതയോ നാനോ സയൻസിൽ എം.എസ് യോഗ്യതയോ ഉള്ളവരെ പരിഗണിക്കും. യോഗ്യത പരീക്ഷയിൽ ചുരുങ്ങിയത് 60 ശതമാനം മാർക്കെങ്കിലും നേടിയവരായിരിക്കണം അപേക്ഷകർ. കൂടാതെ, സി.എസ്.ഐ.ആർ. അല്ലെങ്കിൽ ജി.എ.റ്റി.ഇ. യോഗ്യതയും ഉണ്ടായിരിക്കണം. മൂന്ന് വർഷത്തേക്കായിരിക്കും ഫെലോഷിപ്പ്. തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് പ്രതിമാസം 27000 രൂപ നിരക്കിൽ പ്രതിഫലവും നിയമാനുസൃതമായ വീട്ടുവാടകബത്തയും ലഭിക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് എന്നിവയടക്കമുള്ള അപേക്ഷ ഒക്ടോബർ 15ന് മുമ്പ് sabuthomas@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281082083.

\"\"

Follow us on

Related News