പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി: ഓപ്ഷൻ രജിസ്ട്രേഷൻ ഈ മാസം 9വരെ

Oct 5, 2021 at 6:20 pm

Follow us on

തിരുവനന്തപുരം: കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്ടർ, ഫാർമസി പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഓപ്ഷൻ സമർപ്പിക്കാൻ ഒക്ടോബർ 9ന് വൈകീട്ട് 4 വരെയാണ് സമയം. ആദ്യ അലോട്മെന്റ് ഒക്ടോബർ 11ന് ഉണ്ടാകും. അലോട്ട്മെന്റ് വന്നാൽ ഫീസ് 16ന് ഉച്ചകഴിഞ്ഞ് മൂന്നിനകം അടയ്ക്കണം.
കോഴ്സും കോളേകളും സംബന്ധിച്ച മുൻഗണനകളുടെ അടിസ്ഥാനത്തിൽ ഓൺലൈനായി ഓപ്ഷൻ നൽകുന്നതു വളരെ പ്രധാനമാണ്.

\"\"

ഓപ്ഷൻ സംബന്ധിച്ച തീരുമാനത്തിൽ രക്ഷാകർത്താക്കളും പങ്കെടുക്കണം. എൻട്രൻസ് കമ്മിഷണറുടെ പുതിയ അറിയിപ്പുകൾ സൈറ്റിലും പത്രത്തിലും വരുന്നതു നിരന്തരം ശ്രദ്ധിക്കുക. അപാകതമൂലം എൻട്രൻസ് സ്കോർ തടഞ്ഞുവയ്ക്കപ്പെട്ടവർക്കു ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. 8ന് വൈകിട്ടു 4ന് മുൻപ് അപാകത പരിഹരിച്ചാൽ മാത്രമേ ഈ വിദ്യാർഥികളെ അലോട്മെന്റിനു പരിഗണിക്കുകയുള്ളൂ.

Follow us on

Related News