പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഈവർഷം മുതൽ \’സ്റ്റാര്‍സ് \’ വരുന്നു: പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരേഗതി ലക്ഷ്യം

Nov 9, 2021 at 3:55 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: പ്രീ സ്കൂള്‍ വിദ്യാഭ്യാസം, മൂല്യനിര്‍ണയം, അധ്യാപക പരിശീലനം, അക്കാദമിക മാനേജ്മെന്‍റ്, തൊഴില്‍ നൈപുണി വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നടപ്പാക്കുന്ന \’സ്റ്റാര്‍സ് \’ (STARS) പദ്ധതി ഈ അധ്യയന വർഷം മുതൽ കേരളത്തിലും. കേന്ദ്രസര്‍ക്കാര്‍ ലോകബാങ്ക് സഹായത്തോടെ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ \’സ്റ്റാര്‍സ് പദ്ധതി\’ക്ക് തുടക്കം കുറിച്ചുള്ള ഏകദിന ശില്പശാല പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുവിദ്യാഭ്യാസ നയങ്ങള്‍ക്ക് കൂടുതല്‍ ദിശാബോധം നല്‍കുന്നതും നിലവിലെ വിദ്യാഭ്യാസ പദ്ധതികള്‍ക്കൊപ്പം നടപ്പിലാക്കാന്‍ കഴിയുന്നതുമായ പരിപാടികളാണ് STARSൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2021-22 അക്കാദമിക വര്‍ഷത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അംഗീകാരം ലഭിച്ചിട്ടുളള പരിശീലന പരിപാടികളുടെ പ്രവര്‍ത്തന വിശദാംശങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു.

യോഗത്തില്‍ സമഗ്ര ശിക്ഷാ കേരളം പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി.കുട്ടികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ.പ്രസാദ് അധ്യക്ഷനായിരുന്നു. അഡീഷണല്‍ ഡി.പി.ഐ സി.ഐ.സന്തോഷ്, എസ്.ഐ.ഇ.ടി ഡയറക്ടര്‍ ബി.അബുരാജ്, കൈറ്റ് സി.ഇ.ഒ അന്‍വന്‍ സാദത്ത്, സീമാറ്റ്-കേരള ഡയറക്ടര്‍ ഡോ.എം.എ.ലാല്‍, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍മാരായ എന്‍.ടി.ശിവരാജന്‍, എ.കെ.സുരേഷ്കുമാര്‍, അമുല്‍റോയ്.ആര്‍.പി. തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സി. രാധാകൃഷ്ണന്‍ നായര്‍ പദ്ധതി സംബന്ധിച്ചുളള അവതരണം നടത്തി.വിദ്യാഭ്യാസ മേഖലയിലെ വിവിധ തലങ്ങളിലുളള വിദഗ്ധര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

\"\"
\"\"

Follow us on

Related News