പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നാളെ മുതൽ സ്കൂളുകൾ മുഴുവൻ സമയം: പ്രചരിക്കുന്നത് വ്യാജ സന്ദേശങ്ങൾ

Nov 14, 2021 at 4:02 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: നവംബർ 15 മുതൽ സംസ്ഥാനത്തെ സ്കൂളുകൾ വൈകീട്ട് നാലുവരെ പ്രവർത്തിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്. ഇതുവരെ ഇത്തരത്തിലൊരു തീരുമാനം വിദ്യാഭ്യാസവകുപ്പ് കൈക്കൊണ്ടിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ അറിയിപ്പ് എന്ന തരത്തിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചില അധ്യാപകരുടെ വോയിസ് ക്ലിപ്പ് പ്രചരിക്കുന്നുണ്ട്. ഡിഡിയുടെയും ഡിഇഒയുടെയും അറിയിപ്പ് പ്രകാരം നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ക്ലാസുകൾ ഉണ്ടാകുമെന്ന തരത്തിലുള്ള വോയിസ് ക്ലിപ്പുകൾ ആണ് പ്രചരിക്കുന്നത്. ഇത് പല പ്രധാന അധ്യാപകരും ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിട്ടുമുണ്ട്. എന്നാൽ ഇത് വ്യാജ സന്ദേശമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതുവരെ തുടർന്ന രീതിയിൽ ഉച്ചവരെ മാത്രമാണ് നാളെ ക്ലാസുകൾ നടക്കുക.

\"\"
\"\"

Follow us on

Related News