പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഓണ്‍ലൈന്‍ ചോദ്യക്കടലാസ് സംശയം: പിജി പരീക്ഷ വിജയകരം

Nov 19, 2021 at 2:24 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ ചോദ്യക്കടലാസ് വിതരണം സംബന്ധിച്ച് കോളേജുകള്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ക്ക് പരിഹാരമായി. ഇന്നു നടന്ന ഒന്നാം സെമസ്റ്റര്‍ പി.ജി പരീക്ഷയില്‍ ഓണ്‍ലൈനില്‍ തന്നെ ചോദ്യക്കടലാസുകള്‍ നല്‍കി. അഞ്ച് ജില്ലകളിലെ 210 പി.ജി. കോളേജുകള്‍ക്കാണ് കോളേജ് പോര്‍ട്ടലുകള്‍ വഴി ചോദ്യക്കടലാസ് വിതരണം ചെയ്തത്. രണ്ട് മണിക്കായിരുന്നു പരീക്ഷ. 150 വ്യത്യസ്ത ചോദ്യക്കടലാസുകള്‍ ഉച്ചക്ക് 1.30-ന് തന്നെ പ്രിന്‍സിപ്പല്‍മാരുടെ ഐ.ഡി. വഴി ലഭ്യമാക്കുകയായിരുന്നു.

\"\"

പതിനായിരത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. നവംബര്‍ 30 വരെ പരീക്ഷയുണ്ട്. ചോദ്യക്കടലാസ് വിതരണത്തിലെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കയും പുതിയ രീതി പരിചയമില്ലാത്തതും കാരണം ആദ്യദിനം പരീക്ഷകള്‍ വൈകിയിരുന്നു. പ്രിന്‍സിപ്പല്‍മാര്‍ക്കും പരീക്ഷാ ചീഫ് സൂപ്രണ്ടുമാര്‍ക്കും വീണ്ടും ജില്ലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കിയും ട്രയല്‍ റണ്‍ നടത്തിയുമാണ് പ്രശ്നം പരിഹരിച്ചതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വകലാശാലാ ഡിജിറ്റല്‍ വിഭാഗമാണ് സാങ്കേതികസഹായം ലഭ്യമാക്കിയത്. കോളേജുകളുടെ പൂര്‍ണ സഹകരണത്തോടെ പരീക്ഷാ നടത്തിപ്പ് ആധുനികവത്കരിക്കാനാണ് ശ്രമമമെന്ന് സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ജി. റിജുലാല്‍ പറഞ്ഞു.

\"\"

Follow us on

Related News